04:46am 11 November 2026
NEWS
കെ എസ് എസ് പി യു പാണ്ടനാട് യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും
06/07/2026  09:42 AM IST
കെ എസ് എസ് പി യു പാണ്ടനാട് യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും

ചെങ്ങനൂർ: കെ എസ് എസ് പി യു പാണ്ടനാട് യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും പാണ്ടനാട്  എം.വി.വായനശാലയിൽ വെച്ച് ജില്ലാ കമ്മിറ്റിയംഗം എസ് .കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി എ.കെ. പ്രസന്നൻ നവാഗതർക്കു 
മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.പെൻഷൻകാർക്ക് അർഹമായ ഡി.ആർ.കുടിശ്ശിക ഉടൻ അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക എന്നീ ഡിമാൻ്റുകൾ സർക്കാരിനോട് ആവശ്യപ്പെടാൻ കൺവൻഷനിൽ തീരുമാനിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ സ്വാന്തന സഹായം വിതരണം ചെയ്തു.ലയ്സൺ ആഫീസർ കെ.പി.ഗോപാലൻ, ജനപ്രതിനിധികളും യൂണിറ്റ് അംഗങ്ങളുമായ റ്റി.സുനിത ഹരികുമാർ,എം.കെ.ഗീതാകുമാരി എന്നിവരേ ആദരിച്ചു.യൂണിറ്റ് പ്രസിഡൻ്റ് റ്റി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി എം.റ്റി.ബെന്നി സ്വാഗതവും, തോമസ് എബ്രഹാം നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.